ആദ്യ കല്ല്യാണത്തിന്റെ കടം തീര്‍ക്കാന്‍ എട്ട് കല്ല്യാണങ്ങള്‍ ; വിവാഹ തട്ടിപ്പ് വീരന്‍ പിടിയില്‍

ആദ്യ കല്ല്യാണത്തിന്റെ കടം തീര്‍ക്കാന്‍ എട്ട് കല്ല്യാണങ്ങള്‍, ഒന്‍‌മ്പതാമത് കല്ല്യാണത്തിനൊരുങ്ങവേ പണി പാളി; വിവാഹ തട്ടിപ്പ് വീരന്‍ പിടിയില്‍

കാളികാവ്| AISWARYA| Last Modified ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (15:44 IST)
ആദ്യ കല്ല്യാണത്തിന്റെ കടബാധ്യത തീര്‍ക്കാന്‍ മറ്റൊരു കല്ല്യാണം കഴിച്ച കഥ കേട്ടിട്ടുണ്ടോ? ഉണ്ടാകാന്‍ സാധ്യത കുറവാണ്. അങ്ങനെ ഒരു സംഭവമാണ് മലപ്പുറം കാളികാവ് നടന്നത്. ആദ്യ കല്ല്യാണ ബാധ്യത തീര്‍ക്കാന്‍ മറ്റൊരു കല്ല്യാണം. അങ്ങനെ ഏഴു കല്ല്യാണം. എട്ടാമത്തെ കല്ല്യാണത്തിനൊരുങ്ങവേ ഒരു ഭാര്യ ഇടങ്കോലിട്ടു അങ്ങനെ സംഭവം പുറംലോകമറിഞ്ഞു. തുടര്‍ന്ന് ഭര്‍ത്താവ് കബളിപ്പിച്ചു എന്ന പരാതിയില്‍ കുറ്റിപുറം സ്വദേശിയെ കരുവാരക്കുണ്ട് പൊലീസ് പിടികൂടി.

എന്നാല്‍ ഭര്‍ത്താവിനെ പൊലീസ് പിടികൂടിയ വിവരമറിഞ്ഞ് വേറെയും ഭാര്യമാര്‍ സ്റ്റേഷനിലെത്തി. അങ്ങനെ കഥയുടെ ചുരുള്‍ പൂര്‍ണ്ണമായും അഴിഞ്ഞു. ഒരു കല്ല്യാണം കഴിച്ച് കുട്ടിയുണ്ടാന്നതോടെ സാമ്പത്തികപ്രശ്നം തുടങ്ങും അത് പരിഹരിക്കാന്‍ മറ്റൊരു വിവാഹം കഴിക്കും ഇതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഭാര്യമാര്‍ പൊലീസിന് നല്‍കിയ പരാതി പിന്‍‌വലിക്കുകയും തങ്ങള്‍ക്ക് ഭര്‍ത്താവിന്റെ കൂടെ ജീവിക്കണമെന്നും അവര്‍ വ്യക്തമാക്കി. അതുകൊണ്ട് തന്നെ അയാള്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് കഴിഞ്ഞില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :