കനത്ത മഴ: ചിറയിന്‍കീഴ് താലൂക്കില്‍ ജൂണ്‍ 20ന്‌ സ്കൂളുകള്‍ക്ക് അവധി

ചിറയിന്‍കീഴ്| WEBDUNIA|
PRO
PRO
സംസ്ഥാനത്ത് മിക്ക സ്ഥലങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍, പ്രത്യേകിച്ച് ചിറയിന്‍കീഴ് പ്രദേശത്ത്, ചിറയിന്‍കീഴ് താലൂക്കിലെ പത്താം ക്ളാസ് വരെയുള്ള എല്ലാ സ്കൂളുകള്‍ക്കും ജൂണ്‍ 20 വ്യാഴാഴ്ച ജില്ലാകളക്ടര്‍ കെഎന്‍ സതീഷ് അവധി പ്രഖ്യാപിച്ചു.

കനത്തമഴയെ തുടര്‍ന്ന് മരങ്ങള്‍ ഒടിഞ്ഞ് വീണ് അപകടങ്ങള്‍ ഉണ്ടാവുകയും മറ്റ് ഗതാഗത തടസ്സങ്ങള്‍ നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം.

ബുധനാഴ്ച തിരുവനന്തപുരം ജില്ലയില്‍ ഒട്ടാകെ കനത്ത മഴയാണു ലഭിച്ചത്. പലയിടത്തും ഗതാഗത തടസം ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :