നടന്‍ രവി മേനോന്‍ നിര്യാതനായി

മലപ്പുറം| PRATHAPA CHANDRAN|
പ്രശസ്ത മലയാള സിനിമാ നടന്‍ചാലപ്പുറത്ത് രവി മേനോന്‍ (57) നിര്യാതനായി. ശനിയാഴ്ച വെളുപ്പിന് പെരിന്തല്‍മണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയായ രവി മേനോന്‍ ഏറെക്കാലമായി അര്‍ബുദ രോഗം ബാധിച്ച് ചികിത്സയില്‍ ആയിരുന്നു. മൃതദേഹം സ്വദേശത്തേക്ക് കൊണ്ടു പോയി.

നിര്‍മാല്യം,ശാലിനി എന്‍റെ കൂട്ടുകാരി, മാന്ത്രികം തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ച നടനായിരുന്നു രവി മേനോന്‍. ഇദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ അനുശോചനം അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :