വിതുര പെണ്‍വാണിഭ കേസില്‍ കെ സി പീറ്ററടക്കം ആറു പ്രതികളെ വെറുതെ വിട്ടു

കോട്ടയം| WEBDUNIA|
PRO
PRO
വിതുര പെണ്‍വാണിഭ കേസില്‍ മുന്‍ പ്രോസിക്യൂഷന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ കെ സി പീറ്ററടക്കം ആറു പ്രതികളെ വെറുതെ വിട്ടു. കോട്ടയത്തെ പ്രത്യേക കോടതിയാണ് വെറുതെ വിട്ടത്.

വിതുര പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട് പതിനഞ്ച് കേസുകളാണ് കോട്ടയത്തെ പ്രത്യേക കോടതി പരിഗണിക്കുന്നത്. ഇതില്‍ എട്ടാമത്തെ കേസാണ് ഇന്ന് കോടതി പരിഗണിച്ചത്. കേസിന്റെ പ്രാരംഭഘട്ടത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞിരുന്നെന്നും എന്നാല്‍ കാലപ്പഴക്കം മൂലം ഇപ്പോള്‍ പ്രതികളെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചിരുന്നു.

ഇത് പ്രകാരമാണ് മുന്‍ പ്രോസിക്യൂഷന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ കെ സി പീറ്ററിനെ അടക്കം ആറ് പ്രതികളെ വെറുതെ വിട്ടത്. നേരത്തെ കേസില്‍ ആരോപിതനായ ആലുവ മുന്‍ ഡിവൈഎസ്പി മുഹമ്മദ് ബഷീറിനെയും പ്രത്യേക കോടതി വെറുതെ വിട്ടിരുന്നു. 1995 നവംബറിലാണ് വിതുര കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ആറുമാസത്തോളം പെണ്‍കുട്ടിയെ വിവിധ ഇടങ്ങളില്‍ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :