‘പിസി ജോര്‍ജെന്ന മദയാനയെ മാണി തളച്ചില്ലെങ്കില്‍ കോണ്‍ഗ്രസുകാര്‍ മയക്കുവെടി വെക്കും’

കൊച്ചി| WEBDUNIA|
PRO
PRO
പിസി ജോര്‍ജെന്ന മദയാനയെ കെഎം മാണി തളച്ചില്ലെങ്കില്‍ കോണ്‍ഗ്രസുകാര്‍ മയക്കുവെടി വെക്കുമെന്ന് ടിഎച്ച് മുസ്തഫ. കെപിസിസി പ്രസിഡന്റിനും യുഡിഎഫ് നേതാക്കള്‍ക്കുമെതിരെ ടിഎച്ച് മുസ്തഫ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടാല്‍ ഉത്തരവാദി രമേശ് ചെന്നിത്തലയാണ്. കെ മുരളീധരനോ രമേശ് ചെന്നിത്തലക്കോ ഐ ഗ്രൂപ്പിന്റെ നേതൃത്വം അവകാശപ്പെടാനാകില്ല.

കഴിഞ്ഞ ഒമ്പത് വര്‍ഷമായിട്ടും കെപിസിസി പ്രസിഡന്റ് പദവിയില്‍ കടിച്ച് തൂങ്ങിക്കിടക്കുന്ന രമേശ് സ്ഥാനം ഒഴിയണം. കഴിവ്‌കെട്ട ആഭ്യന്തരമന്ത്രിയെ ഒഴിവാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. വിലക്കയറ്റം രൂക്ഷമാകുമ്പോഴും ഭക്ഷ്യവകുപ്പ് മന്ത്രിക്ക് പിള്ളേര് കളിയാണെന്നും മുസ്തഫ പരിഹസിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :