എല്ലാ കൈയേറ്റവും ഒഴിപ്പിക്കും: വി എസ്

തൃശൂര്‍| WEBDUNIA|
PRO
മൂന്നാറില്‍ അനധികൃതമായി കൈയേറിയ എല്ലാ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. ഒരു തുണ്ടു ഭൂമി പോലും കൈയേറ്റക്കാര്‍ക്ക് വിട്ടു നല്‍കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ വിമര്‍ശന ശരങ്ങള്‍ എയ്യുന്ന പ്രതിപക്ഷനേതാവ് ഉമ്മന്‍‌ചാണ്ടിക്കു പോലും സര്‍ക്കാരിനെ പിന്നീട് അഭിനന്ദിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

അധികം വൈകാതെ മൂന്നാറിലെ എല്ലാ കൈയേറ്റക്കാരെയും ഒഴിപ്പിക്കും. ഇതിനുള്ള പ്രതിബന്ധങ്ങളെയെല്ലാം സര്‍ക്കാര്‍ മറികടന്നു കഴിഞ്ഞു. കൈയേറിയ മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഭരിക്കുന്ന കാലത്ത് ഒരു തുണ്ടു ഭൂമിപോലും ഏറ്റെടുക്കാനോ കൈയേറ്റക്കാരെ ഒഴിപ്പിക്കാനോ കഴിയാത്തവരാണ് ഇപ്പോള്‍ വിമര്‍ശനം നടത്തുന്നത്. അവര്‍ക്ക് പിന്നീട് ഈ സര്‍ക്കാരിനെ അഭിനന്ദിക്കേണ്ടി വരും - വി എസ് പറഞ്ഞു.

മൂന്നാറിലെ വന്‍കിട കൈയേറ്റങ്ങള്‍ ഈ സര്‍ക്കാര്‍ ഒഴിപ്പിച്ച രീതിയെ കോടതി പോലും എതിര്‍ത്തിട്ടില്ല. സമൂഹത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ഇക്കാര്യത്തില്‍ നൂറു ശതമാനം പിന്തുണയും ലഭിച്ചിരുന്നു. എന്നാല്‍ കൈയേറ്റം ഒഴിപ്പിക്കാനുള്ള സര്‍ക്കാരിന്‍റെ ഫലപ്രദമായ ശ്രമങ്ങളെ അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ് - ഉമ്മന്‍‌ചാണ്ടിയുടെ വിമര്‍ശനങ്ങളെ പരാമര്‍ശിച്ച് വി എസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :