എളമരം കരീമിനെതിരായ ആരോപണം അടിസ്ഥാനരഹിതമെന്ന് സിപി‌എം

കോഴിക്കോട്| WEBDUNIA|
PRO
PRO
കോഴിക്കോട് ചക്കിട്ടപാറ പഞ്ചായത്തില്‍ എംഎസ്പിഎല്‍ കമ്പനിക്ക് ഇരുമ്പയിര് ഖനനത്തിന് അംഗീകാരം നല്‍കിയത് മുന്‍ വ്യവസായ മന്ത്രി എളമരം കരീമാണെന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്ന് സിപിഎം ജില്ലാസെക്രട്ടേറിയറ്റ്.

ഖനനത്തിന് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമില്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ചക്കിട്ടപാറ പഞ്ചായത്തിലെ പേരാമ്പ്ര എസ്റ്റേറ്റില്‍ സര്‍വ്വേക്കുള്ള ശ്രമം നടന്നത്.

ഇത്തരം നീക്കമുണ്ടായപ്പോള്‍ സിപിഎമ്മും പഞ്ചായത്ത് ഭരണസമിതിയും സര്‍വ്വെ നടപടികള്‍ നിര്‍ത്തിവെപ്പിക്കുകയാണുണ്ടായത്. കരീമിനെതിരായ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ സൃഷ്ടിയാണെന്നും കള്ള പ്രചരണത്തില്‍ ജനങ്ങള്‍ വഞ്ചിതരാവരുതെന്നും സിപിഎം അഭ്യര്‍ത്ഥിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :