ഖാദര്‍ പു.ക.സ പ്രസിഡന്‍റ്

തിരുവനന്തപുരം| M. RAJU| Last Modified തിങ്കള്‍, 30 ജൂണ്‍ 2008 (16:32 IST)
പുരോഗമന കലാസാഹിത്യ സംഘത്തിന്‍റെ പ്രസിഡന്‍റായി യു.എ ഖാദറിനെ തെരെഞ്ഞെടുത്തു. കടമ്മനിട്ട രാമകൃഷ്ണന്‍ അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഖാദറിന്‍റെ നിയമനം.

പുരോഗമന കലാസാഹിത്യ സംഘത്തിന്‍റെ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗമാണ് ഖാദറിനെ പുതിയ പ്രസിഡന്‍റായി തെരെഞ്ഞെടുത്തത്. വിവാദമായ ഏഴാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം പുസ്തകം പിന്‍‌വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നതിനാല്‍ അതിനെ പ്രതിരോധിക്കാനും ഇന്ന് ചേര്‍ന്ന യോഗം തീരുമാനിച്ചു.

ഒരു കാരണവശാ‍ലും പാഠപുസ്തകം പിന്‍‌വലിക്കരുതെന്ന് ആവശ്യപ്പെട്ട് തൃശൂരില്‍ സംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കും. സാ‍ഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന എഴുത്തുകാരും കവികളും ഉള്‍പ്പെടുന്ന വലിയ സംഘം ഇതില്‍ പങ്കെടുക്കും. ജൂലൈ പന്ത്രണ്ടിനായിരിക്കും സംസ്കാരിക കൂട്ടായ്മ നടക്കുക.

പാഠപുസ്തകത്തിനെതിരെ ഉയര്‍ന്ന് വന്നിരിക്കുന്ന പ്രതിഷേധങ്ങളെ ശക്തമായി നേരിടാനാണ് പു.ക.സയുടെ തീരുമാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :