‘കേരളം കണ്ട ഏറ്റവും കാപട്യം നിറഞ്ഞതും ക്രൂരനുമായ മുഖ്യമന്ത്രിയായിരുന്നു നായനാര്‍’! - വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്

നായനാര്‍ക്കെതിരെ യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍

aparna| Last Modified തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (10:39 IST)
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഇ കെ നായനാറ്റ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ പ്രകാശ് ബാബു. കേരളം കണ്ട ഏറ്റവും കാപട്യം നിറഞ്ഞതും ക്രൂരനുമായ മുഖ്യമന്ത്രിയായിരുന്നു നായനാരെന്ന് പ്രകാശ് ബാബു തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.

ജനങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹം കോമാളി വേഷത്തിലാണ് അവതരിച്ചതെന്നും യഥാര്‍ത്ഥ്യത്തില്‍ നായനാര്‍ കോമാളി അല്ലെന്നും പ്രകാശ് ബാബു പറയുന്നു. മാർക്സിസ്റ്റ് പാർട്ടി മനപ്പൂർവ്വം സൃഷ്ടിച്ച ഒരു മുഖം മൂടി മാത്രമായിരുന്നു നായനാരുടെ ആ കോമാളി വേഷമെന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്.

സഹൃദയത്വമാണെന്ന് പറഞ്ഞ് മാർക്സിസ്റ്റുകാർ ജനങ്ങളുടെ മനസ്സിലേക്ക് ഉരുട്ടിക്കയറ്റിയത് നായനാരെന്ന കൊടും ക്രൂരനെയാണ്. മരിച്ചത് കൊണ്ട് അതൊന്നും മറക്കാനാവില്ലെന്നാണ് പ്രകാശ് ബാബു പറയുന്നത്.

പ്രകാശ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :