രാവിലെ മുതല്‍ ശരത് ദിലീപിനെ കാണാന്‍ കാത്തുനില്‍ക്കുകയായിരുന്നു! - ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളു

താരജാഡയില്ലാതെ തടവുപുള്ളികള്‍ക്കൊപ്പം ഓണസദ്യയുണ്ട് ദിലീപ്!

aparna| Last Modified ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (08:28 IST)
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ഇന്നലെ ജയറാം എത്തിയത് വാര്‍ത്തയായിരുന്നു. എന്നാല്‍, രാവിലെ മുതല്‍ ദിലീപിനെ കാണാന്‍ മറ്റൊരു ചെറുപ്പക്കാരനും പുറത്തു കാത്തുനില്‍ക്കുന്നുണ്ടായിരുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ശരത് എന്ന സുഹൃത്ത് രാവിലെ മുതല്‍ കാത്തു നിന്നെങ്കിലും വൈകും‌ന്നേരമാണ് ദിലീപിനെ കാണാന്‍ സാധിച്ചത്. തിരുവോണത്തിനു വീട്ടില്‍ നിന്നും കൊണ്ടുവന്ന പായസം ദിലീപിനു കൊടുക്കണമെന്നു മാത്രമായിരുന്നു ശരതിന്റെ ആവശ്യം. എന്നാല്‍, ജയില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായതു കൊണ്ട് ഇത് നടന്നില്ല. യാതോരു താരജാഡയുമില്ലാതെയാണ് ദിലീപ് ഓണസദ്യയുണ്ടത്.

തിരുവോണദിവസം മറ്റ് തടവുകാരോടൊപ്പം ഇരുന്നാണ് ദിലീപ് ഓണസദ്യകഴിച്ചത്. ജയിലിനുള്ളില്‍ നടന്ന ഓണ പരിപാടികളിലൊന്നും ദിലീപ് പങ്കെടുത്തില്ല. ഒരു മണിയോടെ ജയിലില്‍ തന്നെ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പിയപ്പോള്‍ മാത്രമാണ് ദിലീപ് സെല്ലിനു പുറത്തിറങ്ങിയത്. തീര്‍ത്തും നിര്‍വികാരനായായിരുന്നു ദിലീപ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :