മൂന്നു കോടിയുടെ ആഭരണങ്ങളും പണവുമായി സ്വര്‍ണ്ണപ്പണയസ്ഥാപന ഉടമ മുങ്ങി

വെഞ്ഞാറമൂട്| WEBDUNIA|
PRO
മൂന്നു കോടിയോളം രൂപ വില വരുന്ന ആഭരണങ്ങളും ലക്ഷക്കണക്കിനു രൂപയും തട്ടിയെടുത്ത് സ്വര്‍ണ്ണ പണയ സ്ഥാപന ഉടമ മുങ്ങിയതായി റിപ്പോര്‍ട്ട്. വെമ്പായം ജംഷനിലെ എസ്എസ്ഫൈനാന്‍സ്, തേക്കടയിലെ കൈരളി ഫൈനാന്‍സ് എന്നീ സ്ഥാപനങ്ങളുടെ ഉടമയായ അനില്‍ കുമാറാണ്‌ മുങ്ങിയതെന്നാണ് പരാതി നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം തിരുമല ആറാമടയിണ്‌ അനില്‍ കുമാര്‍ താമസിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി രണ്ട് സ്ഥാപനങ്ങളും പൂട്ടിക്കിടന്നതിനെ തുടര്‍ന്നുണ്ടായ പരാതി വ്യാപകമായിരിക്കുകയാണ്‌.

പണയാഭരണങ്ങളെല്ലാം തന്നെ മറ്റ് ബാങ്കുകളില്‍ പണയം വച്ച് അനില്‍ കുമാര്‍ പണം കൈപ്പറ്റിയതായാണു സ്വര്‍ണ്ണ പണയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ പറയുന്നത്. വെഞ്ഞാറമൂട്, വട്ടപ്പാറ പൊലീസ് സ്റ്റേഷനുകളില്‍ ഇത് സംബന്ധിച്ച പരാതികള്‍ നല്‍കിയിട്ടുണ്ട്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :