‘ഞാന്‍ പറഞ്ഞില്ലേ പിണറായി വിജയനാ കേരളം ഭരിക്കുന്നതെന്ന്’ - അനീറ്റയുടെ അപ്പന്‍ പറഞ്ഞത് ഓര്‍മിപ്പിച്ച് തോമസ് ഐസക്

സര്‍ക്കാര്‍ ജനങ്ങളോടൊപ്പം തന്നെ: തോമസ് ഐസക്

aparna| Last Modified ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (09:32 IST)
സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കത്തിനില്‍ക്കെ ആലപ്പുഴയിലെ മത്സ്യത്തൊഴിലാളിയുടെ മകള്‍ അനീറ്റയ്ക്ക് എം‌ബിബി‌എസിന് അഡ്മിഷന്‍ കിട്ടിയ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സംഭവം അറിഞ്ഞതോടെ അനീറ്റയെ സന്ദര്‍ശിക്കാന്‍ ധനമന്ത്രി തോമസ് ഐസകും തയ്യാ‍റായി. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അനീറ്റയുടെ കഥയറിഞ്ഞ തോമസ് ഐസക് അനീറ്റയേയും കുടുംബത്തേയും സന്ദര്‍ശിച്ചു.

നാട്ടുകാരുടെ സഹായത്തോടെയാണ് അനീറ്റ അഞ്ചുലക്ഷം രൂപയുമായി ഗോകുലം മെഡിക്കല്‍ കോളെജില്‍ അഡ്മിഷന്‍ എടുക്കാന്‍ ചെല്ലുന്നതെന്നും ബാങ്ക് ഗ്യാരണ്ടി വേണമെന്നറിഞ്ഞപ്പോള്‍ കണ്ണീരോടെ മടങ്ങിയെന്നും മന്ത്രി ഐസക്ക് ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കുന്നു. സര്‍ക്കാരിന്റെ പുതിയ തീരുമാനം വന്നതോടെ അനീറ്റയും അച്ഛനും രണ്ടാമത് തിരുവനന്തപുരത്ത് പോയി അഡ്മിഷന്‍ നേടിയെനും പോസ്റ്റില്‍ കുറിക്കുന്നു.

ഇപ്പോള്‍ അവരുടെ ആശങ്ക ആ അഞ്ചുലക്ഷം രൂപ എങ്ങനെ തിരിച്ചുകൊടുക്കുമെന്നാണ്. നിങ്ങള്‍ ഫീസായി കൊടുത്ത പണം സര്‍ക്കാര്‍ തിരിച്ചുനല്‍കുമെന്നും മത്സ്യത്തൊഴിലാളി കുട്ടികള്‍ക്ക് സ്വാശ്രയകോളെജിലും സര്‍ക്കാരാണ് ഫീസ് നല്‍കുന്നതെന്നും പറഞ്ഞപ്പോള്‍ ആര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി പറയുന്നു.

ആ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ അനീറ്റയുടെ അപ്പന്‍ അവിടെയുണ്ടായിരുന്നവരോടായി ‘ഞാന്‍ പറഞ്ഞില്ലേ പിണറായി വിജയനാ കേരളം ഭരിക്കുന്നത് എന്ന് പറഞ്ഞെന്നും വ്യക്തമാക്കിയാണ് മന്ത്രി ഐസക്കിന്റെ സ്റ്റാറ്റസ് അവസാനിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :