വീരന്‍ വിരുദ്ധര്‍ രഹസ്യയോഗം ചേര്‍ന്നു

കൊച്ചി| WEBDUNIA|
ജനതാദളിലെ എം പി വീരേന്ദ്രകുമാര്‍ വിരുദ്ധവിഭാഗം കൊച്ചിയില്‍ രഹസ്യയോഗം ചേര്‍ന്നു. ദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ ഗോപിയുടെയും, വൈസ് പ്രസിഡന്‍റ് ഗംഗാധരന്‍ നായരുടെയും നേതൃത്വത്തിലായിരുന്നു യോഗം.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മൂന്നാം വാര്‍ഷികം വിജയിപ്പിക്കാനാണ്‌ കൊച്ചിയില്‍ യോഗം ചേര്‍ന്നതെന്ന്‌ എം പി വീരേന്ദ്രകുമാര്‍ വിരുദ്ധ വിഭാഗം അറിയിച്ചു.

ജനതാദള്‍ ഇപ്പോഴും ഇടതുമുന്നണിയിലാണെന്നും അച്ചടക്ക ലംഘനം നടത്തിയ സംസ്ഥാന സെക്രട്ടറി ജനറല്‍ കെ ക്യഷ്ണന്‍കുട്ടിക്കെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി ദേശീയ പ്രസിഡണ്‌ട്‌ എച്ച്‌ ഡി ദേവഗൗഡയോട്‌ ആവശ്യപ്പെടുമെന്നും യോഗത്തിനുശേഷം നേതാക്കള്‍ വ്യക്തമാക്കി.

അതേസമയം, എം എല്‍ എമാരായ മാത്യു ടി തോമസും, ജോസ് തെറ്റയിലും യോഗത്തില്‍നിന്ന് വിട്ടു നിന്നു. രണ്ടുപേരും കൊച്ചിയില്‍ എത്തിയിട്ടുണ്ടായിരുന്നെങ്കിലും, വ്യക്തിപരമായ കാരണങ്ങളാലാണ് യോഗത്തില്‍ നിന്ന് വിട്ടുനിന്നതെന്ന് നേതാക്കള്‍ യോഗത്തിനു ശേഷം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :