പൊലീസ് സ്റ്റേഷനില്‍ നിന്നും മോഷ്ടിക്കുന്ന കുട്ടി മോഷ്ടാക്കള്‍ പിടിയില്‍

വെഞ്ഞാറമൂട്| WEBDUNIA|
PRO
പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ നിന്നും ബാറ്ററിയും സ്റ്റീരിയോയും മോഷണം നടത്തിവന്ന നാല് കുട്ടികളെ വെഞ്ഞാറമൂട് പൊലീസ് പിടികൂടി.

പൊലീസ് സ്റ്റേഷന് സമീപമുള്ള മുസ്ളീം പള്ളിയില്‍ നിസ്കാരത്തിന് വരുന്നവര്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ നിന്നും ഇവര്‍ മോഷണം നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

എസ്എസ്എല്‍സിക്കും പ്ളസ് ടു വിനും പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 5 ബാറ്ററികളും കണ്ടെടുത്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :