ഉറ്റവർ മണ്ണിനടിയിലാകുന്നത് നേരിൽ കാണേണ്ടി വന്ന ജിഷ്ണു, നടുക്കുന്ന ഓർമ

ജിഷ്ണു രാവിലെ വീട്ടിൽ നിന്നും ദുരിതാശ്വാസ പ്രവർത്തനത്തിനിറങ്ങി, തിരിച്ച് വന്നപ്പോൾ വീടുമില്ല വീട്ടുകാരുമില്ല

Last Modified ബുധന്‍, 14 ഓഗസ്റ്റ് 2019 (11:37 IST)
കവളപ്പാറയിലെ ഉരുൾപൊട്ടലിൽ നിരവധി ജീവനുകളാണ് നഷ്ടമായിരിക്കുന്നത്. അക്കൂട്ടത്തിൽ ജിഷ്ണുവെന്ന യുവാവുമുണ്ട്. കൺമുന്നിലാണ് തന്റെ ഉറ്റവരെ ജിഷ്‌ണുവിന് നഷ്‌ടമായത്‌. ജിഷ്ണുവിന്റെ കുടുംബവും ബന്ധുക്കളുമടക്കം ഏഴുപേരാണ് ഞൊടിയിടയില്‍ കവളപ്പാറയിലെ മണ്ണിനടിയില്‍ മറഞ്ഞത്.

ദുരന്തമുണ്ടായ വ്യാഴാഴ്ച രാവിലെ തന്നെ തോട്ടില്‍ വെള്ളം കയറിയതിനാല്‍ ബന്ധു ഹരീഷിനൊപ്പം ജിഷ്ണു ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ഇറങ്ങി. മുന്നറിയിപ്പിനെ തുടർന്ന് ക്യാമ്പിലേക്ക് മാറാന്‍ കാത്തിരിക്കുകയായിരുന്നു ജിഷ്ണുവിന്റെ കുടുംബം. ജിഷ്ണു വന്നിട്ട് പോകാമെന്ന് ഇവർ മറ്റൊരു ബന്ധുവിനെ വിളിച്ചറിയിച്ചിരുന്നു.

ജിഷ്ണുവിന്റെ സഹോദരനും അസമില്‍ സൈനികനുമായ വിഷ്ണു, പിതാവ് വിജയന്‍, മാതാവ് വിശ്വേശ്വരി, സഹോദരി ജീഷ്ണ, വിഷ്ണുവിന്റെ പിതാവിന്റെ ജ്യേഷ്ഠന്‍, അദ്ദേഹത്തിന്റെ ഭാര്യ, ഒരുകുട്ടി എന്നിവർ ഞൊടിയിടയ്ക്കുള്ളിൽ മണ്ണിൽ മറഞ്ഞു. ജിഷ്ണുവിന്റെ വീടിന്റെ അടിത്തറ വരെ ഇളക്കി നോക്കിയിട്ടും ആരേയും ഇതുവരെ കണ്ടെത്തിയിട്ടില്ല. കണ്മുന്നിൽ വെച്ചാണ് ജിഷ്ണുവിന് വീട്ടുകാരെ നഷ്ടപെട്ടത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :