തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അവന്‍ ജയിലില്‍ കിടക്കട്ടെ: ജിഷ കൊലക്കേസ് പ്രതി അമീറുലിന്റെ ഭാര്യ

ജിഷയുടെ കൊലക്കേസ് പ്രതിയായ അമീറുല്‍ ഇസ്ലാം തെറ്റുചെയ്തവനാണെങ്കില്‍ അവന് തക്കതായ ശിക്ഷകിട്ടണമെന്ന് അമീറുലിന്റെ ഭാര്യ കാഞ്ചന

കൊച്ചി, ജിഷ, അമീറുല്‍, കൊലപാതകം, പൊലീസ് kochi, jisha, amirul, murder, police
കൊച്ചി| സജിത്ത്| Last Modified ഞായര്‍, 19 ജൂണ്‍ 2016 (11:30 IST)
ജിഷയുടെ കൊലക്കേസ് പ്രതിയായ അമീറുല്‍ ഇസ്ലാം തെറ്റുചെയ്തവനാണെങ്കില്‍ അവന് തക്കതായ ശിക്ഷകിട്ടണമെന്ന് അമീറുലിന്റെ ഭാര്യ കാഞ്ചന. ടെലിവിഷന്‍ മുഖേനയും ഒരു സുഹൃത്തുവഴിയുമാണ് ഈ സംഭവത്തെ കുറിച്ച് താന്‍ അറിഞ്ഞതെന്നും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അവന്‍ ജയിലില്‍ കിടക്കട്ടെയെന്നും ഭാര്യ വ്യക്തമാക്കി.

ബംഗാളിലുള്ള ഒരു ഗ്രാമത്തിലാണ് അമീറുലിന്റെ ഭാര്യയായ കാഞ്ചന കഴിയുന്നത്. മുന്‍ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടിയാണ് ഇവര്‍ അമീറുലിനെ വിവാഹം കഴിച്ചത്. മുന്‍ ഭര്‍ത്താവില്‍ രണ്ടു കുട്ടികളുള്ള കാഞ്ചനയ്ക്ക് അമീറുലില്‍ നാലു വയസ്സുള്ള ഒരു മകളുമുണ്ട്. തനിയ്ക്ക് ഇപ്പോള്‍ 30 വയസ്സുണ്ടെന്നും വിവാഹസമയത്ത് അമീറുലിന്റെ പ്രായം അറിയില്ലായിരുന്നു എന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ ഒമ്പത് മാസമായി അമീറുല്‍ വീട്ടില്‍ വന്നിട്ടില്ലയെന്നും തന്നേയോ മകളേയോ ഫോണില്‍ പോലും വിളിക്കാറില്ലെന്നും അവര്‍ അറിയിച്ചു. വീട്ടിലുണ്ടാകുന്ന സമയങ്ങളിലും അമീറുല്‍ സ്ഥിരമായി മദ്യപിക്കുകയും തന്നെ മര്‍ദ്ധിക്കുകയും ചെയ്യാറുണ്ടെന്ന് അവര്‍ പറഞ്ഞു. കൂടാതെ വീട്ടുച്ചെലവിനായി ഒരു രൂപപോലും തരാറില്ലെന്നും പശുക്കളെ മേയ്ച്ചും പുല്ലുവെട്ടിയുമാണ് താന്‍ കുട്ടികളെ നോക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

(കടപ്പാട്: മാതൃഭൂമി ന്യൂസ്)

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :