തിരൂര്‍ സംഭവം ലീഗിന്റെ തീവ്രവാദ ബന്ധം വ്യക്തമാക്കുന്നതെന്ന് പിണറായി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
തിരൂര്‍ സംഭവം ലീഗിന്റെ തീവ്രവാദ ബന്ധം വ്യക്തമാക്കുന്നതാണെന്ന് സിപി‌എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ലീഗിന്റെ തീവ്രവാദമാണ് പുറത്തുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തിരൂര്‍ സംഭവത്തിനുപിന്നില്‍ ലീഗാണെന്ന് ആരോപിച്ചു. തിരൂര്‍ സംഭവത്തില്‍ പൊലീസ് കേസെടുക്കാന്‍ തയാറായില്ലെന്നും സിപി‌എം നേതാക്കള്‍ ആരോപിച്ചു. തിരൂര്‍ മംഗലത്താണ് ഇന്നലെ പട്ടാപ്പകല്‍ അക്രമം അരങ്ങേറിയത്. തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗില്‍ നിന്ന് സിപിഎം മൂന്നു സീറ്റുകള്‍ ഇവിടെ പിടിച്ചെടുത്തിരുന്നു.

സിപിഎമ്മിന്റെ ആഹ്‌ളാദ പ്രകടനത്തിനിടെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് പിടികൂടിയിരുന്നു. പിന്നീട് തിരിച്ചെത്തിയ ഇവര്‍ പ്രകടനം കഴിഞ്ഞ് മടങ്ങിപ്പോയ സിപിഎം പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. കാര്‍ തടഞ്ഞുനിര്‍ത്തി രണ്ടു പ്രവര്‍ത്തകരെ വലിച്ചിറക്കി വെട്ടിപ്പരുക്കേല്‍പ്പിച്ചു. കൈകാലുകളില്‍ മാരകമായി വെട്ടേറ്റ പ്രവര്‍ത്തകരെ റോഡിലിട്ട് വീണ്ടും വെട്ടി. ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും പ്രതികളെ പിടികൂടാ‍നായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :