അമ്മയായ സന്തോഷം ഭര്‍ത്താവിനെ അറിയിക്കാന്‍ മധുരവുമായി പോയി, എന്നാല്‍ പിന്നെ സംഭവിച്ചത് ആരുടെയും കണ്ണ് നിറയ്ക്കും

ഗര്‍ഭിണിയാണെന്ന സന്തോഷം ഭര്‍ത്താവിനോട് പങ്കുവെച്ചു; പിന്നെ സംഭവിച്ചത് ആരുടെയും കണ്ണ് നിറയ്ക്കും

മൂവാറ്റുപുഴ| ഐശ്വര്യ| Last Modified വ്യാഴം, 25 മെയ് 2017 (10:27 IST)
നിയന്ത്രണം വിട്ടെത്തിയ കാര്‍ ഓട്ടോയിലിടിച്ച് ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ ഭാര്യയ്ക്ക് മരണം. മുഹമ്മദ് അസ്ലമിന്റെ ഭാര്യ ഐഷത്ത് റൈഹയാണ് മരിച്ചത്. മൂന്നു മാസത്തെ ചികിത്സയ്‌ക്കൊടുവില്‍ താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ സന്തോഷ വാര്‍ത്ത ഭര്‍ത്താവിനെ അറിയിക്കാന്‍ വീട്ടിലേയ്ക്ക് മടങ്ങാന്‍ ഓട്ടോയില്‍ കയറിയപ്പോഴാണ് നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാര്‍ ഓട്ടോയിലിടിച്ചത്. രാത്രി 12.50ഓടെയായിരുന്നു അപകടം.

ഐഷത്തും മറ്റൊരു ബന്ധുവും ഓട്ടോയിലേയ്ക്ക് കയറി പിന്നാലെ അസ്ലം കയറാന്‍ പോകുന്നതിന് തൊട്ടു മുന്‍പ് പാഞ്ഞെത്തിയ കാര്‍ ഓട്ടോയെ ദൂരേയ്ക്ക് ഇടിച്ചുകൊണ്ടു പോയി.പോസ്റ്റിലിടിച്ചു നിന്ന കാറിനിടയില്‍പ്പെട്ട് ഓട്ടോ തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ ഐഷത്തിനെ ഉടന്‍ തന്നെ സബൈന്‍സ് ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബന്ധുവിനും, ഓട്ടോഡ്രൈവര്‍ക്കും കാര്‍ യാത്രക്കാരായ രണ്ടു പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഐഷത്ത് ഗര്‍ഭിണിയാണെന്ന സന്തോഷം അറിഞ്ഞത്. തങ്ങളുടെ സന്തോഷം ബന്ധുക്കളെ അറിയിക്കാന്‍ മധുര പലഹാരങ്ങളും വാങ്ങിയാണ് ഇവര്‍ വീട്ടിലേയ്ക്ക് തിരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :