യുഡിഎഫ് വിടണമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഗൗരിയമ്മ

ആലപ്പുഴ| WEBDUNIA|
PRO
PRO
യുഡിഎഫ് വിടണമെന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനത്തില്‍ മാറ്റമില്ലെന്ന് ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ആര്‍ ഗൗരിയമ്മ. വീട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗൗരിയമ്മ. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വന്നാലോ എന്ന ചോദ്യത്തിന് 'വരട്ടെ, ഇക്കാര്യം അദ്ദേഹത്തോടും പറയും' എന്നായിരുന്നു മറുപടി.

മുന്നണി വിടുന്നതുമായി ബന്ധപ്പെട്ട് മറ്റ് പാര്‍ട്ടി നേതാക്കന്മാരുമായി ചര്‍ച്ച നടത്തിയിട്ടില്ല. ജെഎസ്എസ്സിന്റെ പേരില്‍ സ്ഥാനമാനങ്ങള്‍ നേടിയവര്‍ നടത്തുന്ന ഇപ്പോഴത്തെ പ്രസ്താവനകള്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനമാണ്- ഗൗരിയമ്മ പറഞ്ഞു.

ജെഎസ്എസ്. സംസ്ഥാന കമ്മിറ്റി പുറത്താക്കിയ മുന്‍ എംഎല്‍എ കെ കെ ഷാജുവിനും കെ ടി ഇതിഹാസിനും അഭിവാദ്യം അര്‍പ്പിച്ച് നിയോജക മണ്ഡലം കമ്മിറ്റിയുടെ പേരില്‍ നഗരത്തില്‍ ചിലയിടങ്ങളില്‍ ബുധനാഴ്ച പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :