പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പരിയാരം മെഡിക്കല്‍ കോളജ് ഉപാധികളോടെ സര്‍ക്കാര്‍ ഏറ്റെടുക്കും. ഹൈക്കോടതിയിലുള്ള കേസ് തീരുന്നമുറയ്ക്കാണ് ഏറ്റെടുക്കല്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഏറ്റെടുക്കല്‍ തീരുമാനം തത്വത്തില്‍ അംഗീകരിച്ചത്.

എന്നാല്‍ ഉപാധികള്‍ എന്തൊക്കെയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

1993ല്‍ ആണ് എംവി രാഘവന്റെ നേതൃത്വത്തില്‍ പരിയാരം മെഡിക്കല്‍ കോളജ് സ്ഥാപിതമായത്. 2011ല്‍ സിഎംപിയില്‍ നിന്ന് സിപി‌എം പിടിച്ചെടുത്തു. പരിയാരം മെഡിക്കല്‍ കോളജ് എപ്പോഴും ഇടതു-വലതുമുന്നണികളുടെ രാഷ്ട്രീയ വടംവലിക്ക് പാത്രമായിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :