ആറന്മുള വിമാനത്താവളം തെറ്റായ വികസന മാതൃക: വി എം സുധീരന്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ കെപിസിസി പ്രസി‌ഡന്റ് വിഎം സുധീരന്‍. ആറന്മുള വിമാനത്താവളം തെറ്റായ വികസന മാതൃകയാണെന്ന് സുധീരന്‍ പറഞ്ഞു. ഒരു ചാനല്‍ അഭിമുഖത്തിലാണ് സുധീരന്‍ നിലപാട് വ്യക്തമാക്കിയത്.

വേണ്ടത്ര പഠനങ്ങളിലാതെയാണ് ആറന്മുളയ്ക്ക് അനുമതി നല്‍കിയത്. ഇക്കാര്യത്തില്‍ പ്രാഥമികമായ തെറ്റാണ് സംഭവിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിനാണ്. യുഡിഎഫ് സര്‍ക്കാര്‍ ആ തെറ്റ് പിന്തുടരുകയായിരുന്നു. ആറന്മുള വിമാനത്താവള പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നും അങ്ങനെ സംഭവിച്ചാല്‍ പല പദ്ധതികള്‍ക്കും അംഗീകാരം നല്‍കേണ്ടി വരും എന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.

ആറന്മുള വിഷയത്തില്‍ കെപിസിസിയില്‍ രണ്ടഭിപ്രായം ഉണ്ടെന്നും അത് പരിഹരിക്കാന്‍ ശ്രമം നടത്തുമെന്നും സുധീരന്‍ പറഞ്ഞു. താന്‍ കെ പിസിസി അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത് ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി മാറിനിന്നത് തെറ്റായ സന്ദേശം നല്‍കി എന്ന് സുധീരന്‍ അഭിപ്രായപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :