ലോക്‍സഭ തെരഞ്ഞെടുപ്പ്: രണ്ട് സീറ്റില്‍ വിട്ടുവീഴ്ചയില്ലെന്ന് കെ‌എം മാണി

കോട്ടയം| WEBDUNIA|
PRO
PRO
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് കെഎം മാണി. ഇതുസംബന്ധിച്ച് ഉചിതസമയത്ത് നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് വിഷയം ചര്‍ച്ച ചെയ്യാന്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ അടിയന്തരയോഗം നാളെ കോട്ടയത്ത് ചേരും.

നേരത്തെ ചേര്‍ന്ന കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗമാണ് ലോക്‌സഭാ സീറ്റില്‍ രണ്ട് സീറ്റ് വേണമെന്ന ആവശ്യം മുന്നോട്ട് വെയ്ക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച ചെയ്യാന്‍ യോഗം കെ.എം. മാണിയെയും പി.ജെ. ജോസഫിനെയും ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ഇടുക്കി സീറ്റുകള്‍ ആവശ്യപ്പെടാനാണ് കേരള കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :