രമേശിനെ ചൂണ്ടിക്കാട്ടിയത് കോണ്‍ഗ്രസ്: സുകുമാരന്‍ നായര്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
യു ഡി എഫ് മന്ത്രിസഭാ രൂപികരണ സമയത്ത് ഭൂരിപക്ഷ സമുദായത്തിന് പ്രാതിനിധ്യം ഉണ്ടാകാന്‍ കോണ്‍ഗ്രസുമായി എന്‍ എസ് എസിന് ധാരണ ഉണ്ടായിരുന്നതായി ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ഈ ധാരണ പ്രകാരമാണ് ന്യൂനപക്ഷ വിഭാഗക്കാരനായ ഉമ്മന്‍‌ചാണ്ടി മുഖ്യമന്ത്രിയായത്. ഭൂരിപക്ഷ വിഭാഗത്തിന് മറ്റൊരു താക്കോല്‍ സ്ഥാനം നല്‍കാമെന്നായിരുന്നു ധാരണ.

ഈ സ്ഥാനത്തേക്ക് രമേശിനെ ചൂണ്ടിക്കാട്ടിയത്‌ കോണ്‍ഗ്രസ്‌ നേതൃത്വമാണ്. എന്നാല്‍ അധികാരം കിട്ടിയ ശേഷം യുഡിഎഫ്‌ ധാരണ തെറ്റിക്കുകയായിരുന്നുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ചെന്നിത്തലയെ മതേതരവാദി അല്ലാതാക്കാന്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നിത്തലയുടെ ഇന്നത്തെ പ്രസ്താവന ഗതികേടുകൊണ്ടാണ് കോണ്‍ഗ്രസ്‌ രമേശിനെ സമ്മര്‍ദ്ദത്തിലാക്കി മറുപടി പറയിക്കുകയാണെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :