സ്വകാര്യ ബസില്‍ കടത്തിയ രക്തചന്ദന മുട്ടികള്‍ പിടിച്ചു

പാറശാല| WEBDUNIA|
PRO
കേരള തമിഴ്നാട് അതിര്‍ത്തിയായ അമരവിളയില്‍ സ്വകാര്യ ബസില്‍ നിന്ന് അനധികൃതമായി കടത്തിയ രക്തചന്ദന മുട്ടികള്‍ പിടിച്ചു. 137 കിലോ വരുന്നതാണ്‌ ഈ രക്തചന്ദന തടികള്‍.

ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ടിപ്പു സുല്‍ത്താന്‍ എന്ന സ്വകാര്യ ബസില്‍ നിന്നാണ്‌ ഇവ പിടിച്ചെടുത്തത്. നികുതി വെട്ടിച്ച് വന്‍ തോതില്‍ സാധനങ്ങള്‍ കടത്തുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് വ്യാപകമായ പരിശോധന നടത്തുകയാണ്‌ വാണിജ്യ നികുതി വകുപ്പ്.

ബസിന്‍റെ സീറ്റിനടിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു 4 കെട്ടുകളും. ഇന്‍സ്പെക്ടര്‍ എസ് ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണു രക്തചന്ദനം പിടികൂടിയത്. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ഇവ വനം വകുപ്പിനു കൈമാറിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :