‘മിന്നലേ...മിന്നലേ താഴെ വരൂ...എന്തിനാണ് മിന്നലിനെ താഴെ വിളിക്കുന്നത്?, മിന്നലേറ്റ് ആരെങ്കിലും വടിയായാല്‍ ആര് സമാധാനം പറയും’; ചിന്തയുടെ അപാരചിന്തയെ ട്രോളി സോഷ്യല്‍ മീഡിയ

ചിന്തയുടെ അപാരചിന്തയെ ട്രോളി സോഷ്യല്‍ മീഡിയ

AISWARYA| Last Modified ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (14:06 IST)
എന്റമ്മേടെ ജിമ്മിക്കി കമ്മൽ, എന്റപ്പൻ കട്ടോണ്ട് പോയേ...എന്റപ്പന്റെ ബ്രാണ്ടി കുപ്പി, എന്റമ്മ കുടിച്ചു തീർത്തേ...' ലോക മലയാളികൾ അടുത്തിടെ ഏറ്റു പാടിയ പാട്ടിന്റെ ആദ്യവരികളാണിത്. ഷാൻ റഹ്മാന്റെ ഈ ഗാനം ദിവസങ്ങൾക്കുള്ളിലാണ് യുട്യൂബിൽ ഹിറ്റായത്. വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേർന്ന് പാടിയ ഈ പാട്ടിനെ വിമർശിച്ച ചിന്താ ജെറോമിന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊടിപൂരം.

കേരളത്തിലെ എല്ലാ അമ്മമാരും ജിമ്മിക്കിയും കമ്മലും ഇടുന്നവരല്ല, ആ കമ്മല്‍ മോഷ്ടിക്കുന്നവരല്ല അച്ഛന്‍മാര്‍. അഥവാ ആ ജിമ്മിക്കി കമ്മല്‍ ആരെങ്കിലും മോഷ്ടിച്ചാല്‍ അതിന് ബ്രാന്‍ഡി കുടിക്കുന്നവരല്ല അമ്മമാര്‍ എന്നായിരുന്നു ചിന്തയുടെ വിമര്‍ശനം. ചിന്തയുടെ ചിന്ത കൂടിപ്പോയ വിശകലനത്തെ ട്രോളുകള്‍ കൊണ്ടാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :