സോളാര്‍ കേസില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നിരപരാധികളെന്ന്‌ ബിജു രാധാകൃഷ്‌ണന്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സോളാര്‍ കേസില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നിരപരാധികളെന്ന്‌ ബിജു രാധാകൃഷ്‌ണന്‍. ജയിലില്‍ നിന്ന്‌ അഭിഭാഷകന്‍ മുഖേന മാധ്യമങ്ങള്‍ക്ക്‌ അയച്ച കത്തിലാണ്‌ ബിജു രാധാകൃഷ്‌ണന്‍ ഇക്കാര്യം പറയുന്നത്‌. നേരത്തെയും രണ്ട്‌ തവണ ബിജു മാധ്യമങ്ങള്‍ക്ക്‌ കത്തയച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിനെ മറയാക്കി ജോപ്പന്‍ നടത്തിയ ക്രമക്കേടുകള്‍ അന്വേഷിക്കണം. ജോപ്പന്റെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തണം. കേസില്‍ എല്ലാവരെയും പറ്റിച്ചുവെന്ന്‌ കരുതി പലരും അധികാരസ്‌ഥാനത്തു തുടരുന്നതായും ബിജു കത്തില്‍ പറയുന്നുണ്ട്‌.

അതേസമയം, തന്നെ മനോരോഗിയായി ചിത്രീകരിക്കാനുളള ശ്രമങ്ങള്‍ പോലീസ്‌ നടത്തുന്നതായും ബിജു കത്തില്‍ ആരോപിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :