ടിപിയുടെ മൃതദേഹത്തില്‍ 12 വെട്ടുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഇ പി ജയരാജന്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
ടിപി ചന്ദ്രശേഖരന്റെ മൃതദേഹത്തില്‍ 12 വെട്ടുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍.

ടി പിയുടെ ശരീരത്തില്‍ 12 വെട്ടുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് പോലീസ് തയ്യാറാക്കിയ എഫ്‌ഐആറില്‍ പറയുന്നതെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആരെയും വെട്ടാന്‍ നടക്കുന്ന പാര്‍ട്ടിയല്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

എസ്ഡിപിഐ ഭീകരസംഘടനയെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും വിദേശത്തുനിന്നും പണം ലഭിക്കുന്നുണ്ടെന്നും ഇവരെ കേരളസര്‍ക്കാര്‍ ഗൗരവമായി കാണേണ്ടതുണ്ടെന്നും ഇവര്‍ക്കെതിരെ ഇന്റെലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ലെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

എസ്ഡിപിഐക്കെതിരെ കേസ് എടുക്കാത്തത് മുസ്ലിംലീഗ് അവരെ സംരക്ഷിക്കുന്നതിനാലാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :