ജോര്‍ജിനെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ രൂക്ഷപ്രതിസന്ധി; മൂന്നംഗസമിതി യോഗം മാറ്റി

കോട്ടയം| WEBDUNIA|
PRO
PRO
കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇന്ന് ചേരാനിരുന്ന മൂന്നംഗ സമിതിയോഗം മാറ്റിവെച്ചു. പി സി ജോര്‍ജിനെ ചൊല്ലിയുള്ള പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഇന്നു ചേരാനിരുന്ന മൂന്നംഗ സമിതി യോഗമാണ് ഉപേക്ഷിച്ചത്.

സമിതിയില്‍ പങ്കെടുക്കുന്നില്ലെന്നറിയിച്ച് പി ജെ ജോസഫ് പിന്മാറിയതിനെ തുടര്‍ന്നാണിത്. കെ എം മാണി, പി ജെ ജോസഫ്, സി എഫ് തോമസ് എന്നിവരായിരുന്നു മൂന്നംഗ സമിതി അംഗങ്ങള്‍. ഇന്ന് വൈകിട്ടാണ് യോഗം ചേരാനിരുന്നത്.

ജോര്‍ജിനെതിരെ കടുത്ത നടപടിയെടുക്കില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ മാണി ടെലിവിഷന്‍ അഭിമുഖത്തില്‍ ഏകപക്ഷീയമായ നിലപാട് കൈക്കൊണ്ടതിനെത്തുടര്‍ന്നാണ് ജോസഫ് വിഭാഗം പരസ്യപ്രതികരണങ്ങള്‍ക്കൊരുങ്ങുന്നതെന്നാണ് സൂചന.

അതേസമയം തന്റെ അസൗകര്യം കാരണമാണ് ഉന്നതാധികാര സമിതി യോഗം മാറ്റിയതെന്ന് മന്ത്രി പി ജെ ജോസഫ് വിശദീകരിച്ചു. 27ന് യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടോയെന്ന ചോദ്യത്തോട് അതിനെക്കുറിച്ച് പ്രതികരിക്കുന്നില്ല എന്നായിരുന്നു ജോസഫിന്റെ മറുപടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :