തിരൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ട സംഭവം: അഞ്ച് പേര്‍ അറസ്റ്റില്‍

മലപ്പുറം| WEBDUNIA| Last Modified വ്യാഴം, 30 ജനുവരി 2014 (17:55 IST)
PRO
PRO
തിരൂര്‍ മംഗലത്ത്‌ പട്ടാപ്പകല്‍ നടുറോഡില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കേ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ പിടിയില്‍. മജീദ്‌, നൗഫല്‍, അബ്‌ദുള്‍ ഗഫൂര്‍, സാദിനൂല്‍ എന്നിവരാണ്‌ പിടിയിലായത്‌. ബാക്കി പ്രതികള്‍ ഉടന്‍ കീഴടങ്ങും എന്നാണ് വിവരം.

തിരൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരെ പട്ടാപ്പകല്‍ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. കേസില്‍ ആകെ 13 പ്രതികളാണുള്ളതെന്നും ഇവരെല്ലാം എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നും ആഭ്യന്തരമന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു.

രണ്ട് സിപി‌എം പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്. ഇവരെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കി മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. സിപി‌എം പുറത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ എ കെ മജീദ്, അര്‍ഷാദ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :