മുഖലക്ഷണം ശരിയല്ല, സ്ത്രീ 30000 രൂപ തട്ടി!

ആലപ്പുഴ| WEBDUNIA|
മുഖലക്ഷണം ശരിയല്ലെന്ന് പറഞ്ഞ് 30000 രൂപയോളം തട്ടിയെടുത്ത സ്ത്രീ അറസ്റ്റില്‍. മുഹമ്മ പഞ്ചായത്ത്‌ പതിനൊന്നാം വാര്‍ഡില്‍ താഴ്ച്ചയില്‍ ദാമുവിന്‍റെ ഭാര്യ ശാന്ത(40) ആണ്‌ പിടിയിലായത്‌. ആലുവ ചങ്ങമനാട്‌ വിശാഖത്തില്‍ രാധാകൃഷ്ണന്‍റെ വീട്ടിലാണ്‌ ശാന്തയുടെ തട്ടിപ്പ് അരങ്ങേറിയത്.

രാധാകൃഷ്ണന്‍ ക്ഷേത്രപൂജാരിയാണ്. കഴിഞ്ഞ ദിവസം രാധാകൃഷ്ണന്‍റെ വീട്ടില്‍ മുഖം നോക്കി ഫലം പറയാനെത്തിയതാണ് ശാന്ത. രാധാകൃഷ്ണന്‍റെ മുഖലക്ഷണം ശരിയല്ലെന്നാണ് വെളിപ്പെടുത്തല്‍ നടത്തിയത്. അതിനാല്‍ വീട്ടില്‍ ദോഷം സംഭവിക്കുമെന്നും ദോഷം മാറാനായി യാഗം നടത്തണമെന്നും പറഞ്ഞു.

യാഗത്തിന്‍റെ ആവശ്യത്തിലേക്കായി 1200 രൂപയും 14 ഗ്രാം സ്വര്‍ണവും 5 ഗ്രാം വെള്ളിയുമാണ് ശാന്ത അടിച്ചെടുത്തത്. ഇപ്പോഴത്തെ സ്വര്‍ണവിലയനുസരിച്ച മുപ്പതിനായിരത്തിനുമേല്‍ രൂപയുടെ തട്ടിപ്പെന്നാ‍ണ് റിപ്പോര്‍ട്ട്. രാധാകൃഷ്ണനില്‍ നിന്ന് വാങ്ങിയ സ്വര്‍ണം വിറ്റ് രണ്ടു ജോഡി കമ്മല്‍ ശാന്ത വാങ്ങുകയും ചെയ്തു.

എന്നാല്‍ ശാന്തയുടെ രീതികളില്‍ സംശയം തോന്നിയ നാട്ടുകാരാണ് പിന്നീട് പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :