പാര്‍ട്ടി തീരുമാനം ശിരസാവഹിക്കും, പരാതികളും പരിഭവങ്ങളുമില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം| WEBDUNIA|
PRO
പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും ശിരസാവഹിക്കാന്‍ താന്‍ ബാദ്ധ്യസ്ഥനാണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

പരാതിയും പരിഭവങ്ങളുമില്ലെന്നും ആരെയും കുറ്റപ്പെടുത്താനില്ലെന്നും തന്നെ ഏല്പിച്ച ചുമതല ഭംഗിയായി നിറവേറ്റിയെന്ന ഉറച്ച വിശ്വാസം ഉണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഒന്നരവര്‍ഷമായി വകുപ്പില്‍നിന്നും മികച്ച സഹകരണമാണ് കിട്ടിയതെന്നും ഒരു പൊലീസ് വെടിവെയ്പ്പുപോലും ഉണ്ടായിട്ടില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

‘എന്നെ ഞാനാക്കിയത് പാര്‍ട്ടിയാണ്. ആ പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കും. സ്ഥാനമൊഴിയുമ്പോള്‍ പരിഭവം പറയുന്നത് ശരിയല്ല. ഈ അവസരത്തില്‍ ആരെയും കുറ്റം പറയാന്‍ ഇല്ല‘- തിരുവഞ്ചൂര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :