ധനവകുപ്പ് പരാജയമാണെന്ന് ആര്യാടന്‍

മലപ്പുറം| WEBDUNIA|
PRO
PRO
ധനക്കമ്മി കുറയ്ക്കുന്നതില്‍ ധനവകുപ്പ് പരാജയമാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ധനക്കമ്മി കുറയ്ക്കാന്‍ കഴിയാത്തതിന് കേന്ദ്രത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം കെഎം മാണിയെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ട് മാദ്ധ്യമങ്ങളോട് പറഞ്ഞു.

2010​-11ല്‍ ധനക്കമ്മി 3000 കോടിയായിരുന്നു. 2011​-12ല്‍ അത് 8000 കോടിയായി ഉയര്‍ന്നു. ബഡ‌്ജറ്റില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ ചെലവ് സംസ്ഥാനത്ത് ഉണ്ടാകുന്നു. ചെലവ് കുറയ്ക്കാന്‍ ധനവകുപ്പ് തയ്യാറാകണം. ബഡ്ജറ്റിനുള്ളില്‍ നിന്നു കൊണ്ടുള്ള ധനകാര്യ മാനേജമെന്റാണ് വേണ്ടതെന്നും ആര്യാടന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :