വിശ്വരൂപം പ്രദര്‍ശിപ്പിക്കില്ലെന്ന് കേരളത്തിലെ എ ക്ലാസ് തീയറ്ററുകള്‍

കൊച്ചി| WEBDUNIA|
PRO
കമലഹാസന്‍ നായകനായ ചിത്രം വിശ്വരൂപത്തിനെതിരേ കേരളത്തിലെ തീയേറ്റര്‍ ഉടമകള്‍‍. ചിത്രം ഇവിടെ പ്രദര്‍ശിപ്പിക്കില്ലെന്നാണ് ഉടമകളുടെ തീരുമാനം. എ ക്ലാസ്‌ തീയറ്റര്‍ ഉടമകളുടെ സംഘടന കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ്‌ നീക്കം. ചിത്രം ഡിടിഎച്ച്‌ റിലീസ്‌ നടത്തുന്നതുമായി ബന്ധപ്പെട്ട്‌ ചിത്രത്തിന്റെ പ്രദര്‍ശനം വന്‍ വിവാദത്തിനാണ്‌ തിരി കൊളുത്തിയത്.

ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നു ബി ക്ലാസ്‌ തീയറ്റര്‍ ഉടമകളും പിന്‍മാറണമെന്നും യോഗം ആവശ്യപ്പെട്ടു. ചിത്രത്തിന്റെ റിലീസ്‌ 25ന്‌ നിശ്‌ചയിച്ചിരിക്കേയാണ്‌ എ ക്ലാസ്‌ തീയറ്റര്‍ ഉടമകള്‍ നിര്‍ണായക തീരുമാനമെടുത്തത്‌.

ആദ്യം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനു എത്തിക്കുകയും ഒരാഴ്‌ചയ്‌ക്കുള്ളില്‍ ഡിടിഎച്ച്‌ വഴി പ്രദര്‍ശനം നടത്താനും ധാരണയില്‍ എത്തിയിരുന്നു. എന്നാല്‍ എ ക്ലാസ് തിയറ്ററുകള്‍ക്കൊപ്പം ബി ക്ലാസിലും ചിത്രം റിലീസ് ചെയ്യുമെന്ന് കമലിന്റെ തീരുമാനമാണ് വീണ്ടും വിവാദമായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :