ലാവ്‌ലിന്‍ കേസ്: സിബി‌ഐ നാളെ അപ്പീല്‍ സമര്‍പ്പിക്കും

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ലാവ്‌ലിന്‍ കേസില്‍ റിവിഷന്‍ ഹര്‍ജി നല്‍കാനുള്ള കാലാവധി അവസാനിക്കാനിരിക്കേ നാളെ അപ്പീല്‍ സമര്‍പ്പിക്കും. കൂടാതെ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനെ വെറുതെ വിട്ട വിധിക്കെതിരേ ആണ്‌ സിബിഐ അപ്പീല്‍ സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്‌.

നേരത്തേ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്‌ പോലെ പിണറായി വിജയന്‍ കുറ്റക്കാരനാണെന്ന നിലപാട്‌ ആവര്‍ത്തിക്കും. കാന്‍സര്‍ സെന്ററിനുള്ള കരാറില്‍ ബോധപൂര്‍വ്വമായി പിഴവ്‌ വരുത്തിയെന്നാണ്‌ കണ്ടെത്തിയിട്ടുള്ളത്‌. നേരത്തേ ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെതിരേ ക്രൈം നന്ദകുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജഡ്‌ജിമാര്‍ പിന്‍മാറുന്നത്‌ പ്രശ്‌നമായിരുന്നു.

ഹര്‍ജി പരിഗണിക്കാന്‍ നിയുക്‌തനായ നാലാമത്തെ ജഡ്‌ജിയും കഴിഞ്ഞ ദിവസം പിന്‍മാറിയതോടെ അനിശ്‌ചിതത്വം തുടരുകയാണ്‌. ഹര്‍ജി പരിഗണിക്കാനിരുന്ന ജസ്‌റ്റീസ്‌ എം എല്‍ ജോസ്‌ ഫ്രാന്‍സിസാണ്‌ ഒടുവില്‍ പിന്‍മാറിയത്‌. കഴിഞ്ഞ നവംബറിലായിരുന്നു പിണറായി വിജയനെ കോടതി കുറ്റവിമുക്‌തനാക്കിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :