ലാവ്‌ലിന്‍ കേസിലെ വിധി അസ്വഭാവികമാണെന്ന് ചെന്നിത്തല

തിരുവനന്തപുരം| WEBDUNIA|
PRO
PRO
എസ്എന്‍സി ലാവ്‌ലിന്‍ അഴിമതി കേസിലെ വിധി അസ്വഭാവികമാണെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. അപ്പീല്‍ പോകേണ്ട കേസാണിത്. അഴിമതി മൂടിവയ്ക്കാനാകില്ലെന്നു ചെന്നിത്തല പറഞ്ഞു. രാവിലെ വിധി വന്നതിനുശേഷം പ്രതികരണമാരാഞ്ഞപ്പോള്‍ വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു ചെന്നിത്തല പറഞ്ഞിരുന്നത്.

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനടക്കം ഏഴുപേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പ്രതിപ്പട്ടികയില്‍നിന്നു ഒഴിവാക്കണമെന്നാവശ്യപ്പെട്ടു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ സിബിഐ പ്രത്യേക കോടതി ജഡ്ജി ആര്‍. രഘുവാണ് വിധി പറഞ്ഞത്. പിണറായിക്കു പുറമെ മുന്‍ ഊര്‍ജവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ്, കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ പിഎ സിദ്ധാര്‍ഥമേനോന്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :