‘കീടനാശിനി ലോബിയെ ജനവികാരം പരാജയപ്പെടുത്തി’

തിരുവനന്തപുരം| WEBDUNIA|
PRO
PRO
എന്‍ഡോസള്‍ഫാന്‍ നിരോധനത്തിലൂടെ കീടനാശിനി ലോബിയെ ജനവികാരം പരാജയപ്പെടുത്തിയതായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കീടനാശിനി ലോബിയുടെ പിടിയില്‍പ്പെട്ട ചില മന്ത്രിമാരാണ് എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചത്. ജനങ്ങളുടെ ജീവന്‍ കൊണ്ടുളള കേന്ദ്രസര്‍ക്കാരിന്റെ കളി അവസാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍ഗോഡെ ദുരിതബാധിതഗ്രാമങ്ങളിലെ ജനങ്ങളുടെ ദയനീയചിത്രങ്ങള്‍ ജനീവാ സമ്മേളനത്തിനെത്തിയ വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ കണ്ടതിന്റെ ഫലമായാണ് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാനെ അനുകൂലിച്ച് നിലപാടെടുത്ത ഇന്ത്യയുടെ ഇരട്ടത്താപ്പ് മറ്റ് രാജ്യങ്ങള്‍ തിരിച്ചറിഞ്ഞത് അങ്ങിനെയാണ്. കേരളത്തില്‍ നിന്നുള്ള പ്രതിഷേധത്തിന്റെ ചിത്രങ്ങളും വാര്‍ത്തകളും ഗുണം ചെയ്തു.

എന്നാല്‍ 25 വിളകളിലെ 44 കീടങ്ങളെ നിയന്ത്രിക്കുന്നതിനായി എന്‍ഡോസള്‍ഫാന്‍ ആവശ്യമാണെന്ന് ചില രാജ്യങ്ങള്‍ സമ്മേളനത്തില്‍ വാദിച്ചു. നിരോധനം മൂലമുള്ള അധിക ചെലവ് ഒഴിവാക്കാന്‍ ഐക്യരാഷ്‌ട്രസഭയുടെ പരിസ്ഥിതി സമിതി രാജ്യങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്ന് അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ നിരോധിച്ച ജനീവ സമ്മേളത്തെ അദ്ദേഹം അഭിനന്ദിച്ചു. മാധ്യമങ്ങളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :