പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സിപിഎമ്മുകാരെ നടുറോഡിലിട്ട് വെട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

മലപ്പുറം| WEBDUNIA|
PRO
PRO
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പട്ടാപ്പകല്‍ നടുറോഡില്‍ നടത്തിയ ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരെ റോഡിലിട്ട് വെട്ടുന്നതിന്റെ ദൃശ്യങ്ങള്‍ ആണ് പുറത്തുവന്നിരിക്കുന്നത്. തിരൂര്‍ മംഗലത്താണ് സംഭവം ഉണ്ടായത്.

രണ്ട് സിപി‌എം പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്. ഇവരെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കി മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. സിപി‌എം പുറത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ എ കെ മജീദ്, അര്‍ഷാദ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. എന്നാല്‍ പൊലീസില്‍ പരാതിപ്പെട്ടിട്ടും അക്രമം നടത്തിയവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നാണ് വിവരം. ദൃശ്യങ്ങള്‍ ഉണ്ടായിട്ടും പൊലീസ് കേസെടുക്കാത്തതിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് സംഭവം നടന്നത്. തിരൂര്‍ മംഗലത്ത് ഇന്നലെ ഉപതിരഞ്ഞെടുപ്പിനുശേഷമുണ്ടായ ആഹ്ളാദപ്രകടനത്തിനിടെയാണ് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്.

പരുക്കേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ തലയ്ക്കും കൈക്കും കാലിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :