ചെന്നിത്തല പറഞ്ഞതാണ് ശരി: ഉമ്മന്‍‌ചാണ്ടി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ തൊടുത്തുവിട്ട വിവാദത്തില്‍ കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെപിസിസി പ്രസിഡന്റിന്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആരുടെയും സഹായം ആവശ്യമില്ല. സ്വയം തീരുമാനിച്ചാല്‍ മത്സരിക്കാനവുമെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വവും എന്‍എസ്‌എസും തമ്മില്‍ ഉണ്ടാക്കിയെന്ന്‌ പറയുന്ന ധാരണയെക്കുറിച്ച്‌ തനിക്ക്‌ അറിയില്ല. അന്തരിച്ച നേതാവ്‌ വിലാസ്‌ റാവു ദേശ്മുഖ്‌ ഇതിനെക്കുറിച്ച്‌ തന്നോടൊന്നും പറഞ്ഞിട്ടില്ലെന്നും ഉമ്മന്‍‌ ചാണ്ടി വ്യക്തമാക്കി.

ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട്‌ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍ നടത്തിയ വെളിപ്പെടുത്തലിനോട്‌ താന്‍ പ്രതികരിക്കുന്നില്ല. ശക്തമായ പ്രതിപക്ഷത്തെയാണ്‌ താന്‍ പ്രതീക്ഷിക്കുന്നതെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :