ചെന്നിത്തല പിന്മാറിയത് സ്വമേധയാ: ഉമ്മന്‍ ചാണ്ടി

PROPRO
രാജ്യസഭാ സീറ്റീലേക്കുള്ള മത്സരത്തില്‍ നിന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പിന്മാറിയത് സ്വന്തം ഇഷ്‌ടപ്രകാരമാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. അടൂരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യസഭാ സീറ്റിന്‍റെ കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളേണ്ടത്‌ ഹൈക്കമാന്‍ഡാണ്‌. ഇതുസംബന്ധിച്ച്‌ കേരളത്തില്‍ ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കോണ്‍ഗ്രസിന്‍റെ രാജ്യസഭാസ്ഥാനാര്‍ത്ഥി പട്ടികയില്‍ ആദ്യം മുതലേ രമേശ് ചെന്നിത്തലയും ഉണ്ടായിരുന്നു. എന്നാല്‍, വെള്ളിയാഴ്ച അടൂരില്‍ യൂത്ത്‌ കോണ്‍ഗ്രസിന്‍റെ ക്യാംപില്‍ സംസാരിക്കവേയാണ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന്‌ ചെന്നിത്തല അറിയിച്ചത്.

അടൂര്‍| WEBDUNIA|
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് അവസരം നല്‍കാനാണ്‌ ഈ തീരുമാനമെന്നായിരുന്നു ചെന്നിത്തല പിന്മാറ്റത്തെക്കുറിച്ച് പറഞ്ഞത്. തീരുമാനം തന്‍റെ മനഃസാക്ഷിക്കനുസരിച്ചുള്ളതാണെന്നും, സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്‍റ് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :