കോണ്‍ഗ്രസ് ഭാരവാഹികളുടെ പട്ടിക ചുരുക്കില്ലെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചു

തിരുവനന്തപുരം| WEBDUNIA|
PRO
കേരളത്തിലെ കോണ്‍ഗ്രസിലെ ഭാരവാഹികളുടെ പട്ടിക ചുരുക്കാനാവില്ലെന്ന് കെപിസിസി ഹൈക്കമാന്‍ഡിനെ അറിയിച്ചു.

കെപിസിസി നല്‍കിയ ഭാരവാഹികളുടെ പട്ടിക വലുതാണെന്നും പട്ടിക ചുരുക്കിയ ശേഷം വീണ്ടും സമര്‍പ്പിക്കാനും കേന്ദ്ര നേതൃത്വം നേരത്തെ അറിയിച്ചിരുന്നു.

സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പട്ടിക തള്ളരുതെന്ന് കെപിസിസി ഹൈക്കമാന്‍ഡിനോട് അഭ്യര്‍ത്ഥിച്ചു. കേരളത്തിലെ കോണ്‍ഗ്രസിലെ സാഹചര്യം കണക്കിലെടുത്ത് പട്ടികയ്ക്ക് അംഗീകാരം നല്‍കണമെന്നും കെപിസിസി ആവശ്യപ്പെട്ടിട്ടുണ്ട്

രണ്ടാമത്തെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെല്ലാം തന്നെ പ്രമുഖരായ നേതാക്കളാണ്. അവരെ പട്ടികയില്‍ നിന്ന് നീക്കുന്നത് സംഘടനയുടെ പ്രവര്‍ത്തനത്തെ തെരഞ്ഞെടുപ്പിനെയുംബാധിക്കുമെന്നും കെപിസിസി വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :