കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആന്റണിയുടെ മുന്നറിയിപ്പ്; 'ഐക്യത്തോടെ നിന്നില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടാകും’

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഐക്യത്തോടെ നിന്നില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എ കെ ആന്റണിയുടെ മുന്നറിയിപ്പ്. അഭിപ്രായങ്ങള്‍ ചാനല്‍ ചര്‍ച്ചകളിലല്ല പറയേണ്ടതെന്നും ആന്റണി പറഞ്ഞു. കെപിസിസി നിര്‍വാഹകസമിതി പട്ടികയ്ക്ക് എഐസിസി അംഗീകാരം നല്‍കി. നിര്‍വാഹകസമിതിയിലെ അംഗങ്ങളുടെ എണ്ണം 175 പേരില്‍നിന്ന് 105 ആയി ചുരുക്കി.

മനപ്പൊരുത്തമില്ലാതെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ട് കാര്യമില്ല. ഐക്യം ഒരുമിച്ച് നിന്നാല്‍ അടിച്ചുകേറാം. പലനിലയില്‍ നിന്ന് വടം വലിച്ചാല്‍ എങ്ങുമെത്തില്ലെന്നും അന്‍റണി കൂട്ടിച്ചേര്‍ത്തു. കെപിസിസി നിര്‍വാഹക സമിതി പട്ടികയ്ക്ക് എഐസിസി അംഗീകാരം നല്‍കി. 130 മുതല്‍ 190 പേരെ ഉള്‍ക്കൊള്ളുന്ന ജംബോ പട്ടികയായിരുന്നു ആദ്യം കെപിസിസി സമര്‍പ്പിച്ചിരുന്നത്.

എന്നാല്‍ ജനറല്‍ ബോഡിയിലേക്കാള്‍ കൂടുതല്‍ അംഗങ്ങള്‍ പട്ടികയിലെ എക്‌സിക്യുട്ടീവിലാണെന്ന് ചൂണ്ടിക്കാട്ടി പട്ടിക പുനക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്റ് പട്ടിക തള്ളി. സംസ്ഥാനത്തെ ഏതൊക്കെ മേഖലകളില്‍ നിന്നുള്ള ആളുകളെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് 172 പേരടങ്ങുന്ന പട്ടിക കെപിസിസി ഹൈക്കമാന്റിന് സമര്‍പ്പിച്ചത്. എന്നാലിപ്പോള്‍ 105 പേരുടെ പട്ടികയ്ക്കാണ് എഐസിസി അംഗീകാരം നല്‍കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :