ശബരിമലയില്‍ പൊലീസ് മെസ്സില്‍ പൊട്ടിത്തെറി; ഒരാള്‍ക്ക് പൊള്ളലേറ്റു

പത്തനംതിട്ട| WEBDUNIA|
PRO
PRO
ശബരിമലയില്‍ പൊലീസ് മെസ്സില്‍ പൊട്ടിത്തെറി. ഒരാള്‍ക്ക് പൊള്ളലേറ്റു.
സ്റ്റീമര്‍ പൊട്ടിത്തെറിച്ചാണ് അപകടം. പരുക്കേറ്റ ലുക്മാനുല്‍ ഹക്കീമിനെ സന്നിധാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സന്നിധാനത്തിന് പുറകുവശത്തുളള പൊലീസ് മെസ്സിലെ പാചകശാലയിലെ സ്റ്റീമര്‍ ആണ് പൊട്ടിതെറിച്ചത്. ഹക്കിമിന്റെ ഇരുകാലുകള്‍ക്കുമാണ് പൊള്ളലേറ്റത്.

പൊട്ടിതെറിച്ച സ്റ്റീമര്‍ 1996ല്‍ സ്ഥാപിച്ചതാണ്. പഴക്കം മൂലം ഇതിന്റെ പല ഭാഗങ്ങളിലും ചോര്‍ച്ചയും ഉണ്ടായിട്ടുണ്ട്. സ്റ്റീമറുകള്‍ക്ക് അറ്റകുറ്റപ്പണി നടത്താറില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പൊട്ടിത്തെറി ശബ്ദം കേട്ട് ആളുകള്‍ പുറത്തേക്ക് ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :