‘ദിലീപിന്റെ ഔദാര്യം പറ്റിയ സിനിമാക്കാര്‍ മുന്നോട്ട് വരണം’ : ഗണേഷ് കുമാര്‍

പൊലീസിനു തെറ്റുപറ്റിയാല്‍ തിരുത്തണം, ഞാന്‍ ദിലീപിനൊപ്പം: ഗണേഷ് കുമാര്‍

aparna| Last Modified ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (14:12 IST)
കോടതി കുറ്റക്കാരനെന്ന് വിധിക്കുന്നത് വരെ താന്‍ ദിലീപിനൊപ്പമാണെന്ന് നടനും എം എല്‍ എയുമായ കെ ബി ഗണേഷ് കുമാര്‍. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ജനപ്രിയനടന്‍ ദിലീപിനെ ആലുവ സബ് ജയിലില്‍ എത്തി സന്ദര്‍ശിച്ചതിനു ശേഷമായിരുന്നു ഗണേഷിന്റെ പ്രതികരണം. ഉച്ചയ്ക്ക് 12.15ഓടെയായിരുന്നു ഗണേഷ് കുമാര്‍ ജയിലിലെത്തി ദിലീപിനെ കണ്ടത്.

കോടതി കുറ്റക്കാരനെന്ന് പ്രഖ്യാപിച്ചാല്‍ മാത്രമേ ഒരാള്‍ കുറ്റക്കാരനാണെന്ന് നമുക്കും പറയാന്‍ പറ്റുകയുള്ളു. കുറ്റം ആരോപിക്കുന്നുവെന്ന് കരുതി അയാള്‍ കുറ്റക്കാരനല്ല. ദിലീപിന്റെ ഔദാര്യം പറ്റിയ സിനിമാക്കാര്‍ ദിലീപിനു വേണ്ടി മുന്നോട്ട് വരണമെന്നും ഗണേഷ് പറഞ്ഞു. പൊലീസിന് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. സിനിമാ മേഖലയിലുളളവര്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്നും ജയിലിനുളളില്‍ ദിലീപുമായി അരമണിക്കൂറിലേറെ കൂടിക്കാഴ്ച നടത്തിയ ഗണേഷ് കുമാര്‍ വിശദമാക്കി.

തിരുവോണനാളായ ഇന്നലെ ഉച്ചയോടെ നടന്‍ ജയറാമും ദിലീപിനെ കാണുന്നതിനായി ആലുവ സബ്‌ജയിലിലേക്ക് എത്തിയിരുന്നു. ഓണക്കോടിയുമായിട്ടായിരുന്നു ജയറാം എത്തിയത്. നടന്‍ കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, സുരേഷ് കൃഷ്ണ, സംവിധായകന്‍ രഞ്ജിത് എന്നിവര്‍ ഉത്രാട നാളില്‍ ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. സമയപരിധി ഉണ്ടായിരുന്നതിനാല്‍ കൂടുതലൊന്നും സംസാരിക്കാന്‍ കഴിയിഞ്ഞില്ലെന്ന് ഷാജോണ്‍ മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു.

രണ്ടാം തവണയും ഹൈക്കോടതി ദിലീപിനു ജാമ്യം നിഷേധിച്ചതോടെയാണ് ദിലീപിനെ കാണാന്‍ സുഹൃത്തുക്കള്‍ ഓരോരുത്തരായി ആലുവ സബ്ജയിലിലേക്ക് എത്തിത്തുടങ്ങിയത്. ശനിയാഴ്ച കാവ്യാ മാധവനും മീനാക്ഷിയും ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. നടനും സംവിധായകനുമായ നാദിര്‍ഷായ്ക്കൊപ്പമായിരുന്നു കാവ്യയും മീനാക്ഷിയും ആലുവ സബ്ജയിലില്‍ എത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :