സ്ഥാനാര്‍ഥി നിര്‍ണയം: ഉമ്മന്‍‌ചാണ്ടിയും ചെന്നിത്തലയും ഡല്‍ഹിയിലേക്ക്

ന്യൂഡല്‍ഹി| WEBDUNIA|
PRO
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനും കെപിസിസി പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും നാളെ ഡല്‍ഹിയിലേയ്ക്ക് പോകും.

ഇരുവരും വെവ്വേറെയാകും ഹൈക്കമാന്‍ഡ് പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക ഫെബ്രുവരി ആദ്യ ആഴ്ചതന്നെ നല്‍കാനാണ് ഹൈക്കമാന്‍ഡ് കെപിസിസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

യുഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്നാണ് ആരംഭിക്കുന്നത്. സോഷ്യലിസ്റ്റ് ജനതയുമായി ഇന്ന് വൈകീട്ട് ചര്‍ച്ച നടക്കും. തിങ്കളാഴ്ച മുസ്ലിം ലീഗുമായും കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായും ചര്‍ച്ച നടത്തും.

കേരളത്തിലെ പ്രത്യക സാഹചര്യം കണക്കിലെടുത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് കൂടുതല്‍ സമയം നല്‍കണമെന്ന് ഇരുവരും ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :