ട്രെയിനില്‍ പീഡനശ്രമം; അഭിഭാഷകന്‍ അറസ്റ്റില്‍

കോട്ടയം| WEBDUNIA|
PRO
PRO
ട്രെയിനില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ വാക്ക് പാഴ്വാക്കാവുന്നു. കേരളത്തിലോടുന്ന ട്രെയിനുകളില്‍ സ്ത്രീകള്‍ക്ക് യാതൊരു സുരക്ഷയും ഇല്ലെന്ന് വീണ്ടും തെളിയിക്കപ്പെടുന്നു.

ബുധനാഴ്ച വൈകിട്ട് യാത്ര പുറപ്പെട്ട മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസില്‍ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നു. സംഭവത്തില്‍ അഭിഭാഷകര്‍ അറസ്റ്റിലായിട്ടുണ്ട്. കൊല്ലം തൃക്കടവൂര്‍ ശ്രീസായിവത്സം വീട്ടില്‍ ശ്രീരാജ്‌ സി കൃഷ്‌ണ(29) നാണ്‌ അറസ്റ്റിലായത്.

രാത്രി ഒരു മണിയോടെ ട്രെയിന്‍ എറണാകുളം വിട്ടപ്പോഴാണ് പീഡനശ്രമം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയെ ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. സ്ത്രീയുടെ ബഹളം കേട്ട് തൊട്ടടുത്ത ബര്‍ത്തുകളിലെ യാത്രക്കാ‍രെല്ലാം ഉണര്‍ന്നു. ഇവര്‍ ചേര്‍ന്ന് ശ്രീരാജിനെ പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :