കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകില്ലെന്ന് കെഎം മാണി

പാലക്കാട്| WEBDUNIA|
PRO
PRO
കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകില്ലെന്നു ധനമന്ത്രി കെഎം മാണി. ആടുന്ന സര്‍ക്കാരല്ല കേരളം ഭരിക്കുന്നത്. ഉറപ്പുളള സര്‍ക്കാരാണ്. യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളെ തമസ്ക്കരിക്കരിച്ചു കൊണ്ടാണ് എല്‍ഡിഎഫിന്റെ വിമര്‍ശനങ്ങളെന്നും കെ എം മാണി പാലക്കാട് പറഞ്ഞു.

സിപിഎം പ്ലീനത്തോട് അനുബന്ധിച്ചു നടക്കുന്ന സാമ്പത്തിക സെമിനാറില്‍ പങ്കെടുക്കുന്നതിനായാണ് കെഎം മാണി പാലക്കാട് എത്തിയത്. പ്ലീനത്തോടനുബന്ധിച്ചു സെമിനാറില്‍ പങ്കെടുക്കുന്നതിനുള്ള മാണിയുടെ തീരുമാനത്തെ എല്‍ഡിഎഫിലേക്കു പോകാനുള്ള സാധ്യതയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :