ജോണ്‍സന്‍റെ കുടുംബത്തിന് 5 ലക്ഷം നല്‍കും: മുഖ്യമന്ത്രി

തിരുവനന്തപുരം| WEBDUNIA|
PRO
അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സന്‍റെ കുടുംബത്തിന്‌ അഞ്ച്‌ ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

മണി ചെയിന്‍ തട്ടിപ്പുകള്‍ പരിശോധിക്കാന്‍ ചീഫ്‌ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതിയെ നിയോഗിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ജനങ്ങളെ കബളിപ്പിക്കുന്ന തരത്തിലുള്ള മണി ചെയിന്‍ പ്രവര്‍ത്തനം ഇനി അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ ജീവനക്കാരുടെ ഓണം അലവന്‍സ്‌ 1000 രൂപയും ഉത്സവബത്ത 250 രൂപയും വര്‍ദ്ധിപ്പിച്ചു. ഓണത്തോടനുബന്ധിച്ച്‌ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ 1750 രൂപ ഫെസ്റ്റിവല്‍ അലവന്‍സും 8500 രൂപ അഡ്വാന്‍സായും നല്‍കും.

നിയമസഭാ സമ്മേളനം സെപ്റ്റംബര്‍ 26ന്‌ തുടങ്ങണമെന്ന്‌ മന്ത്രിസഭായോഗം ഗവര്‍ണറോട്‌ ശുപാര്‍ശ ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :