ഗുരുവായൂര്‍ ക്ഷേത്രദര്‍ശന വിവാദം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജാഗ്രത കാട്ടിയില്ലെന്ന വിമര്‍ശനവുമായി സിപിഎം

മന്ത്രി കടകംപള്ളിക്ക് സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം

തിരുവനന്തപുരം| സജിത്ത്| Last Modified വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (15:41 IST)
ഗുരുവായൂർ ക്ഷേത്ര ദർശന വിവാദത്തിന്റെ പേരിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം. വിവാദം ഒഴിവാക്കാന്‍
കടകംപള്ളി സ്വയം ശ്രമിക്കേണ്ടതായിരുന്നുവെന്നും മന്ത്രിയുടെ നടപടി പാര്‍ട്ടിക്ക് അകത്തും പുറത്തും വിമര്‍ശനം ഉയര്‍ത്തിയെന്നും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ഗതാഗതവകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ കായൽ, ഭൂമി കൈയേറ്റ വിഷയം ഇന്ന് നടന്ന സംസ്ഥാന സമിതിയില്‍ ചർച്ച ചെയ്തില്ല. വിഷയത്തിൽ ആലപ്പുഴ കളക്ടറുടെ വിശദമായ റിപ്പോർട്ട് കൂടി ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിച്ചാൽ മതിയെന്നാണ് വിജിലൻസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :