മത്സരത്തില്‍ നിന്ന് ഒളിച്ചോടില്ല: ശശി തരൂര്‍

ന്യൂഡല്‍ഹി| WEBDUNIA|
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചാല്‍ ഒളിച്ചോടില്ലെന്ന് ഐക്യരാഷ്‌ട്രസഭ മുന്‍ അണ്ടര്‍ സെക്രട്ടറി ശശി തരൂര്‍ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോണിയ ഗാന്ധി മികച്ച നേതാവാണ്. കോണ്‍ഗ്രസ് നേതാക്കളോടും പാര്‍ട്ടിയോടും ആണ് തനിക്ക് ആഭിമുഖ്യമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തിന്‍റെ വികസന കാര്യത്തില്‍ തനിക്ക് പ്രത്യേക താ‍ത്പര്യമുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :