ചെന്നിത്തലയെ സമുദായ നേതാവാക്കുന്നത് നക്കിക്കൊല്ലുന്നതിന് തുല്യം: ഹസന്‍

പത്തനംതിട്ട| WEBDUNIA| Last Modified ബുധന്‍, 30 ജനുവരി 2013 (09:05 IST)
PRO
PRO
രമേശ്‌ ചെന്നിത്തലയെ പോലെയുള്ള ഉന്നത നേതാവിനെ ഒരു സാമുദായ പ്രതിനിധിയായി ചിത്രീകരിച്ചാല്‍ അത്‌ അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക്‌ ദോഷം ചെയ്യുമെന്ന് കോണ്‍ഗ്രസ്‌ വക്താവ്‌ എം എം ഹസന്‍. സാമുദായ നേതാവായി ചിത്രീകരിക്കാനുള്ള നീക്കം അദ്ദേഹത്തെ നക്കിക്കൊല്ലുന്നതിനു തുല്യമാണെന്നും ഹസന്‍ പറഞ്ഞു‌.

ഭൂരിപക്ഷ സമുദായ സംഘടനകളെ കോണ്‍ഗ്രസ്‌ അവഗണിച്ചിട്ടില്ല. എന്‍എസ്‌എസ്‌ എല്ലാ കാലത്തും കോണ്‍ഗ്രസിനു പിന്തുണ നല്‍കിയിട്ടുണ്ട്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അത്തരത്തിലുള്ള സഹായം ലഭ്യമായിട്ടുണ്ട്‌. സഹായം നല്‍കി എന്നതുകൊണ്ട്‌ അവര്‍ക്ക്‌ കോണ്‍ഗ്രസിനെ നിയന്ത്രിക്കാന്‍ അവകാശമില്ല. ഒരു മതസംഘടനയും കോണ്‍ഗ്രസിനെ നിയന്ത്രിക്കാന്‍ ശ്രമിക്കേണ്ടെ. പത്ത്‌ മന്ത്രിമാരില്‍ ഏഴും ഭൂരിപക്ഷ സംഘടനയില്‍പെട്ടവരാണ്‌. കോണ്‍ഗ്രസ്‌ മതേതര ജനാധിപത്യ പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.

പിണറായിയുടെ വിമര്‍ശനങ്ങള്‍ക്ക്‌ മറുപടി അര്‍ഹിക്കുന്നില്ല. തെരഞ്ഞെടുപ്പുകാലത്ത്‌ എല്ലാ സമുദായ സംഘടനകളെയും സമീപിക്കാറുള്ള സിപിഎം തെരഞ്ഞെടുപ്പു കഴിയുന്നതോടെഅവരെ തള്ളിപ്പറയുന്ന രീതിയാണ്‌ തുടരുന്നത്‌. കോണ്‍ഗ്രസിന്‌ അത്തരമൊരു സമീപനമില്ലാത്തതിനാലാണ്‌ സംഘടനകള്‍ അവരുടെ അഭിപ്രായം പ്രകടിപ്പിക്കുന്നതെന്നും ഹസന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :